May 1, 2026

ഉരുൾ ബാധിതരുടെ ഡാറ്റ  എൻറോൾമെൻ്റ് നാളെ കൂടി 

0
IMG_20250712_201217
By ന്യൂസ് വയനാട് ബ്യൂറോ

ഉരുൾ ബാധിതരുടെ ഡാറ്റ

എൻറോൾമെൻ്റ് നാളെ കൂടി

 

 

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ

വിവരങ്ങൾ കൈമാറി. ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് അവസാന ദിനമായ നാളെ (ജൂലൈ 13) ഗുണഭോക്താക്കൾ കളക്ടറേറ്റിലെ എപിജെ ഹാളിൽ സംഘടിപ്പിക്കുന്ന ക്യാംപിൽ എത്തി വിവരങ്ങൾ ലഭ്യമാക്കണം.

സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *