May 3, 2026

നേതി ഫിലിം സൊസൈറ്റി ചലച്ചിത്ര പ്രദർശനം നടത്തും

0
IMG_20250713_193553
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റയിലെ നേതി ഫിലിം സൊസൈറ്റി ജൂലൈ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ ചലച്ചിത്ര പ്രദർശനം നടത്തും. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള എംജിറ്റി ഹാളിൽ വൈകീട്ട് 5.30-നാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

 

ജൂലൈ 14, തിങ്കളാഴ്ച ആൻ ഫോണ്ടെയ്ൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമായ “ലെസ് ഇന്നസെൻ്റ്സ്” പ്രദർശിപ്പിക്കും. ജൂലൈ 15, ചൊവ്വാഴ്ച തിയോ ആഞ്ചലോ പൗലോസ് സംവിധാനം ചെയ്ത ഗ്രീക്ക് ചലച്ചിത്രമായ “ലാൻഡ്‌സ്കേപ്പ് ഇൻ ദ മിസ്റ്റ്” ആയിരിക്കും പ്രദർശനത്തിനെത്തുക.

 

നേതി ഫിലിം സൊസൈറ്റി അംഗങ്ങൾക്കും മറ്റ് ചലച്ചിത്ര പ്രേമികൾക്കും പ്രദർശനങ്ങൾ കാണുന്നതിന് പ്രവേശനമുണ്ടാകും. ചലച്ചിത്ര ആസ്വാദകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *