പുനരധിവാസം; തൊഴിലാളികളുടെ ഭാവി ആശങ്കയിലെന്ന് എസ്.ടി.യു മോട്ടോര്‍ യൂണിയന്‍
കല്‍പ്പറ്റ : മുണ്ടക്കൈ പുനരധിവാസ കാലതാമസം കാരണം നേരത്തേ ചെയ്തിരുന്ന തൊഴിലുകളില്‍ തുടരാന്‍ കഴിയാത്തത് തൊഴിലാളികളുടെയും കുടുംബത്തിന്റെയും ഭാവി വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണമെന്ന് മോട്ടോര്‍ യൂണിയന്‍ എസ്. ടി. യു.വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ലഭ്യമായ ഫണ്ടും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസീസ് കുരുവില്‍ അദ്ധ്യക്ഷനായി.
താല്‍ക്കാലികമായുള്ള താമസ സൗകര്യവും ഭക്ഷണവും മാത്രം ലഭ്യമായതുകൊണ്ട് ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിനും സമാധാനം ഉണ്ടാവുകയില്ല.പുനരധിവാസത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ താമസിപ്പിക്കുകയും മുസ്ലിം ലീഗ് അടക്കം സന്നദ്ധരായവരെ പിന്നില്‍ നിന്ന് രഹസ്യമായി കുത്തുകയും ചെയ്യുന്നത് ദുരിത ബാധിതരോടുള്ള കൊടും വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.റജീഷ് അലി , മുജീബ് റഹ് മാന്‍ കെ , ബാപ്പു കല്‍പ്പറ്റ , മുസ്തഫ പൊഴുതന, അബു കുപ്പാടിത്തറ,ജനറല്‍ സെക്രട്ടറി വി.എ ബഷീര്‍,അഷ്‌റഫ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply