മാനന്തവാടി നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി: ജൂലൈ 20 വരെ സമയം
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഭേദഗതികൾ വരുത്തുന്നതിനായുള്ള അടിയന്തര യോഗം ഇന്ന് ചേർന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ടുകൾ ലഭ്യമാവുകയാണെങ്കിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനും നിലവിലുള്ള പൊതു പദ്ധതികളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും യോഗത്തിൽ തീരുമാനമായി. ഈ മാസം ഇരുപതാം തീയതി വരെയാണ് ഭേദഗതികൾ സമർപ്പിക്കാനുള്ള സമയം.
നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലേഖ രാജീവൻ, പി.വി.എസ്. മൂസ, വിപിൻ വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കൗൺസിലർമാരായ പി.വി. ജോർജ്, അബ്ദുൾ ആസിഫ്, വി.യു. ജോയ്, പി.എം. ബെന്നി, ഷിബു കെ. ജോർജ്, മാർഗരറ്റ് തോമസ്, പുഷ്പ രാജൻ, ലൈല സജി എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന ഫണ്ടുകളുടെ ലഭ്യതയെ ആശ്രയിച്ച് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.





Leave a Reply