കല്‍പ്പറ്റ നഗരസഭയിലെ സമ്പൂര്‍ണ്ണ സൗജന്യ കുടിവെള്ള കണക്ഷന്‍ വിതരണം കൗണ്‍സില്‍ അംഗീകാരം
കല്‍പ്പറ്റ:അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പ്പറ്റ നഗരസഭയില്‍ മുഴുവന്‍ ഡിവിഷനുകളിലെ വീട്ടുകളിലും സൗജന്യ ശുദ്ധജല വിതരണ കണക്ഷന്‍ നല്‍കുന്ന ബൃഹത് പദ്ധതിയാണ് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമാവുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ സമ്പൂര്‍ണ സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്.നിലവില്‍ ശുദ്ധജല കണക്ഷന്‍ ലഭ്യമായിട്ടില്ലാത്ത നഗരസഭയിലെ 6000 വീടുകള്‍ക്കും തീര്‍ത്തും സൗജന്യമായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ സമ്പൂര്‍ണ്ണ ശുദ്ധജലവിതരണ സൗകര്യമുള്ള മുനിസിപ്പാലിറ്റിയാക്കി മാറ്റുന്ന ജനകീയ പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്.
മേല്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ നിലവിലുള്ള 28 ഡിവിഷനുകളിലും നിലവിലുള്ള കാലപഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ ഏകദേശം 65 കിലോ മീറ്റര്‍ നീളത്തില്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കും. നഗരസഭയിലെ ശുദ്ധജലവിതരണ കണക്ഷന്‍ ലഭ്യമല്ലാത്ത മുഴുവന്‍ വീടുകളിലേക്കും സൗജന്യമായി ജലവിതരണ കണക്ഷനുകള്‍ നല്‍കി സമ്പൂര്‍ണ്ണ കുടിവെള്ള വിതരണ കണക്ഷനുകള്‍ ഉള്ള നഗരസഭയായി കല്‍പ്പറ്റ മാറുമ്പോള്‍ അത് നഗരസഭയുടെ പദ്ധതികളില്‍ ഒരു പുതിയ നാഴികകല്ലായി മാറും. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ നിലവില്‍ സാങ്കേതി പ്രയാസത്താല്‍ ശുദ്ധജല വിതരണം കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കാത്ത നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മൂവട്ടികുന്നിലേക്ക് 50000 ലിറ്റര്‍ ശേഷിയുള്ള ശുദ്ധജലസംഭരണി നിര്‍മ്മിച്ച് 7.5 കിലോമീറ്റര്‍ നീളത്തില്‍ വിതരണപൈപ്പ് ലൈന്‍ സ്ഥാപിച്ച് ജലവിതരണം നടപ്പിലാക്കും. അതോടൊപ്പം നഗരത്തില്‍ നിലവില്‍ ശുദ്ധജല വിതരണത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നഗരസഭ മുട്ടില്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍, റാട്ടക്കൊല്ലിമലയിലെ ഉള്‍ പ്രദേശങ്ങള്‍, പൊന്നട നെടുനിലം പ്രദേശങ്ങള്‍ എന്നിവിടങ്ങളൊക്കെ ഈ പദ്ധതിയുടെ ഭാഗമായി മാറും.
കൂടാതെ കല്‍പ്പറ്റ ജലവിതരണ പദ്ധതിയുടെ ഭാഗമായ 10 ദശലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കാരാപ്പുഴയിലെ ജലശുദ്ധീകരണ ശാല, ഗൂഡലായ ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷന്‍, കല്‍പ്പറ്റ റെസ്റ്റ് ഹൌസ്, എമിലി, ഗൂഡലായിക്കുന്ന് എന്നിവിടങ്ങളിലെ ഉന്നതതല ജലസംഭരണികളുടെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഇതോടൊപ്പം ജല വിതരണ പദ്ധതിയുടെ ഭാഗമായ കാരാപ്പുഴയിലുള്ള റോവാട്ടര്‍ പമ്പിംഗ് സ്റ്റേഷന്റൊ നവീകരണവും, 270ഒജ സ്ഥാപിതശേഷിയുള്ള വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കലും, 11ഗഢ ഇന്‍ഡോര്‍ സബ് സ്റ്റേഷന്റെറ നവീകരണവും കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാവുന്നതോടെ ശുദ്ധജല വിതരണ മേഖലയില്‍ നഗരസഭക്ക് സ്വപ്നതുല്യമായ നേട്ടമാണ് കൈവരുന്നത്.
മേല്‍ പദ്ധതികള്‍ക്കായി സ്റ്റേറ്റ് വാട്ടര്‍ ആക്ഷന്‍ പ്ലാന്‍ 3 (ടണഅജ3)ല്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണവകുപ്പില്‍ നിന്നും അങഞഡഠ 2.0 ല്‍ ഉള്‍പ്പെടുത്തി 19.11 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം തന്നെ കല്‍പ്പറ്റ നഗരസഭയെ സമ്പൂര്‍ണ്ണ സൗജന്യ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭ എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് നഗരസഭ ഭരണസമിതി.
നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്ക് ന്റെല അദ്ധ്യക്ഷ തയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ആണ് തീരുമാനമായത്. വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, അഡ്വ.എ.പി.മുസ്തഫ, ആയിഷ പള്ളിയാല്‍, രാജാറാണി, സി.കെ.ശിവരാമന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജിതേഷ്, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അനുരൂപ്, ഓവര്‍സിയര്‍ അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ഡി.രാജന്‍, എം.ബി ബാബു, കെ.അജിത, ജൈന ജോയ്, ,ഷിബു, ഷബീര്‍, റെജുല, നിജിത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.





Leave a Reply