കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി : കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി.
27 വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളിലും, തുടര്‍ വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന പ്രേരക് മാരെ സ്ഥിരപ്പെടുത്തി മിനിമം വേതനം നല്‍കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എ. രാജേഷ്, കെ എസ് എ ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ് ബാബു, കെ എസ് പി എ സംസ്ഥാന കമ്മറ്റി അംഗം വസന്ത സി, ബൈജു ഐസക്ക്, മിനിമോള്‍, ഷാജുമോന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായിജില്ലാ പ്രസിഡന്റ്-ബൈജുഐസക്ക് വൈസ് പ്രസിഡന്റ്-സാജിറ , സെക്രട്ടറി കൊച്ചുറാണി,ജോയിന്റ് സെക്രട്ടറി നൗഫല്‍ ട്രഷറര്‍ -മിനിമോള്‍ കെ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.





Leave a Reply