April 30, 2026

വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും നേതൃഗുണവും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സംവിധാനത്തിന് സാധിക്കും’

0
IMG_20250715_195609
By ന്യൂസ് വയനാട് ബ്യൂറോ

വിദ്യാർത്ഥികളിൽ ജനാധിപത്യബോധം, നേതൃഗുണം, സാമൂഹ്യബോധം എന്നിവ വളർത്തിയെടുക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സംവിധാനത്തിന് സാധിക്കുമെന്ന് ചൈൽഡ് കെയർ കൺവീനർ മായിൻ മണിമ പറഞ്ഞു. മുട്ടിൽ ഡബ്ല്യൂഎംഒ ക്യാമ്പസിൽ സ്റ്റുഡൻ്റ് പാർലമെൻ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനവും മാർഗ്ഗരേഖയും പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ക്യാമ്പസിനകത്തെ ഹോസ്റ്റലുകളെ അഞ്ച് നിയോജക മണ്ഡലങ്ങളാക്കി തിരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ശബീന അധ്യക്ഷയായ പരിപാടിയിൽ ‘ജനാധിപത്യ-മതേതര സങ്കല്‍പങ്ങളുടെ വർത്തമാന പ്രസക്തി’

എന്ന വിഷയത്തിൽ മുനീർ വടകര വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. ‘തെരഞ്ഞെടുപ്പ് നിയമങ്ങളും നടപടിക്രമങ്ങളും’ എന്ന വിഷയത്തിൽ

സൽമാൻ വാഫി വിശദീകരിച്ചു. സുഹൈൽ ഫൈസി, നിമിഷ എന്നിവർ സംസാരിച്ചു. ജൂലൈ 24 ന് സ്റ്റുഡൻ്റ് പാർലമെൻ്റ് വോട്ടെടുപ്പും ജൂലൈ 27 ന് സത്യപ്രതിജ്ഞ ചടങ്ങും നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *