അമ്മിണിയമ്മയുടേത് ഒറ്റാള്‍ പോരാട്ട വിജയം
ഭൂമിക്ക് പട്ടയം ലഭിക്കാന്‍ നമ്പ്യാര്‍കുന്ന് സ്വദേശിനി 75-കാരി അമ്മിണിയമ്മ നടത്തിയ ഒറ്റാള്‍ പോരാട്ടത്തിന് ശുഭാന്ത്യം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച്ച നടന്ന പട്ടയമേളയിൽ അമ്മിണിയമ്മ പട്ടയം ഏറ്റുവാങ്ങി.
ഏട്ട് വര്‍ഷം മുന്‍പ് നെന്മേനി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വീട്ടിലാണ് അമ്മിണിയമ്മ താമസിക്കുന്നത്. വീട് സ്ഥിതി ചെയ്യുന്ന 30 സെന്റ് സ്ഥലത്തിനുള്ള പട്ടയമാണ് ജില്ലാതല പട്ടയ മേളയിലൂടെ അമ്മിണിയമ്മയുടെ കൈകളിലേക്ക് എത്തിയത്. “വീടുണ്ടെങ്കിലും സ്ഥലത്തിന് പട്ടയമില്ലെന്ന ആധിയായിരുന്നു എനിയ്ക്ക്. സ്വന്തമായി ഭൂമിയില്ലാത്തതിന്റെ പേരില്‍ മക്കളില്‍ നിന്നുണ്ടായ ദുരനുഭവമാണ് പട്ടയ രേഖയ്ക്കായി ഒറ്റയ്ക്ക് ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്,” പട്ടയം അനുവദിച്ച സര്‍ക്കാറിന് നന്ദി പറഞ്ഞ് അമ്മിണിയമ്മ പറഞ്ഞു.





Leave a Reply