April 29, 2026

കരിയര്‍ സെല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

0
site-psd-252
By ന്യൂസ് വയനാട് ബ്യൂറോ

 

കയ്യൂന്നി: കെഎസ്ടിജിഎ (കയ്യൂന്നി ചെറുകിട തേയില കര്‍ഷക സംഘം) കരിയര്‍ സെല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.പൊത്തുകൊല്ലി കെഎസ്ടിജിഎ ഹാളില്‍ ചേരമ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ.സി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കരിയര്‍ സെല്‍ കണ്‍വീനര്‍ എ.ഒ. ജോയി അധ്യക്ഷനായി. കൂട് ട്രസ്റ്റ് ഡയറക്ടര്‍ ഡോ.കെ.ജെ. സണ്ണി മുഖ്യാതിഥിയായി.

സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള കയ്യൂന്നി ജിഎച്ച്എസ്, ചേരമ്പാടി ജിഎച്ച്എസ്എസ്, എരുമാട് ജിഎച്ച്എസ്എസ്, എരുമാട് നീലഗിരി മെട്രിക്യുലേഷന്‍ സ്‌കൂള്‍, കയ്യൂന്നി സേക്രഡ് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 16 കുട്ടികള്‍ക്കും വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി നേടിയ അരുണ്‍ ജോണ്‍, ബി. ശ്രീനയന, ലിന്റോ സിബി, പി.ടി. അനുമോള്‍, എം.ആര്‍. മഞ്ജുഷ എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്.

റിട്ട.അധ്യാപകന്‍ കെ.പി. ജാഫര്‍, ഡോ.കെ.ജെ. സണ്ണി എന്നിവരെ ആദരിച്ചു. ഡോ.സി.എ. കൃഷ്ണദാസ്, ഡോ.കെ.ജെ. സണ്ണി, ഭാസ്‌കരന്‍ മാസ്റ്റര്‍,ടി.ജെ.പവീണ്‍,കെഎസ്ടിജിഎ പ്രസിഡന്റ് ജോസ് കുര്യന്‍,
സെക്രട്ടറി എം. രാജീവ്,ഫിലിപ്പ് മാസ്റ്റര്‍, മുന്‍ വര്‍ഷത്തെ പ്ലസ് ടു സ്റ്റേറ്റ് അവാര്‍ഡ് ജേത്രി അഭിയ അലക്സ് എന്നിവര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *