ദേശീയ സുശ്രുത ദിനം ആചരിച്ചു
കൽപറ്റ: വയനാട് ജില്ല ആയുർവേദ ആശുപത്രിയുടെയും നാഷണൽ സുശ്രുത അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുശ്രുത ജയന്തി ദിനം ആചരിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി ജീവനക്കാർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അരുൺ കുമാർ വി. നിർവഹിച്ചു. മർമ്മ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ: ശരത് ദേവ്. ജി എസ് അധ്യക്ഷത വഹിച്ചു. ഡോ. സ്മിത എച്ച്, ഡോ. അശ്വതി നായർ, ഡോ: ബിജില ബാലകൃഷ്ണൻ, ഡോ : മാനസി നമ്പ്യാർ, ഡോ: അമൃത എസ് , ഡോ. ഷിംന മോൾ എം വി, ഡോ: വിഷ്ണു. വി, സീനിയർ ഫാർമസിസ്റ്റ് റോയ് ടി.സി, സ്റ്റാഫ് നേഴ്സ് അനുപ്രിയ എന്നിവർ സംസാരിച്ചു. സ്ത്രീ രോഗ ചികിത്സയിൽ സുശ്രുതൻ്റെ സംഭാവനകൾ എന്ന വിഷയത്തിൽ ഡോ. അനു ജോസ് ക്ലാസ് നടത്തി.ഡോ. സിറാജുദീൻ .വി ഇ സ്വാഗതവും ഡോ സൗമ്യ എം.എസ്. നന്ദിയും പറഞ്ഞു.





Leave a Reply