October 28, 2026

മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച് ജൂലൈ 29ന്

0
site-psd-256
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പുത്തുമലയില്‍ നിന്ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഫീദ തെസ്‌നി ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എംപി നവാസ് അധ്യക്ഷനായി.മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോട് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് പുനരധിവാസം സാധ്യമാക്കുക, തുടര്‍ ചികിത്സ ഉറപ്പുവരുത്തുക, തൊഴില്‍ പുനരധിവാസം ഉറപ്പാക്കുക, അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

ദുരന്തബാധിതരുടെ ഫണ്ട് ഉപയോഗിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അലംഭാവവും പദ്ധതിയുടെ മറവില്‍ ഊരാലുങ്കല്‍ സൊസൈറ്റിക്ക് അനധികൃതമായി പദ്ധതികള്‍ നല്‍കുകയും വലിയ രൂപത്തിലുള്ള തുക എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെ കൈമാറുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് യോഗം കുറ്റപ്പെടുത്തി.

ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഷൗക്കത്തലി വെള്ളമുണ്ട നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഡ്വ: ഏ പി മുസ്തഫ, ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി,സമദ് കണ്ണിയന്‍, പി കെ സലാം, സി കെ മുസ്തഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ
അസീസ് വേങ്ങൂര്‍, സി.ശിഹാബ്, ജലീല്‍ ഇ.പി,
ലത്തീഫ് നെടുംകരണ, ജാഫര്‍ മുപ്പൈനാട്, ശരീഫ് മേപ്പാടി, അസീസ് അമ്പിലേരി, ലുഖ്മാനുല്‍ ഹക്കീം വി പി സി, ഷക്കീര്‍ മുട്ടില്‍, ഗഫൂര്‍ പടിഞ്ഞാറത്തറ, റിയാസ് കല്ലുവയല്‍, നിസാം കല്ലൂര്‍, ഷബീര്‍ കരടിപ്പാറ എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *