June 18, 2026

ഉമ്മന്‍ചാണ്ടി ജനമനസ്സുകള്‍ കീഴടക്കിയ നേതാവ്: കേരള എന്‍.ജി.ഒ അസോസിയേഷന്‍

0
site-psd-282
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഉമ്മന്‍ചാണ്ടി കേരളീയ ജനതയുടെ മനസ്സുകള്‍ കീഴടക്കിയ ജനകീയനായ നേതാവായിരുന്നുവെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ്.പി.തോമസ് പറഞ്ഞു.ടി.പരമേശ്വരന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ. ജിതേഷ്, ലൈജു ചാക്കോ, എന്‍.വി. അഗസ്റ്റിന്‍, ഇ.വി.ജയന്‍, ശരത് ശശിധരന്‍, കെ.ജി. പ്രശോഭ്, നിഷ മണ്ണില്‍, വി.മുരളി, കെ.സി.ജിനി, റെജീസ് കെ.തോമസ്, സി.ആര്‍ രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിച്ചതും ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം പ്രമോഷന്‍ അനുവദിച്ചതുമെല്ലാം വര്‍ത്തമാന സാഹചര്യത്തില്‍ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്. ജനകീയ പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതോടൊപ്പം ജീവനക്കാരേയും എന്നും ചേര്‍ത്ത് നിര്‍ത്തിയ ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയെ ജീവനക്കാര്‍ക്ക് മറക്കാനാകില്ലായെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *