വിദ്യാര്‍ഥിക്ക് മര്‍ദനം: യൂത്ത് കോണ്‍ഗ്രസ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു
കണിയമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള അക്രമകാരികളായ വിദ്യാര്‍ഥികളെ
പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ അവസാനിക്കുന്നതു വരെ കുറ്റക്കാരുടെ സസ്‌പെന്‍ഷന്‍ തുടരും എന്ന ഉറപ്പില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മന്‍സൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു, മുത്ത് പഞ്ചാര, സുഹൈല്‍ കെ പി, സജീവ് ചോമാടി, ഹിബത്തുള്ള വി പി, അര്‍ജുന്‍ പച്ചിലക്കാട്, ഷിന്റോ ചീങ്ങാടി, ആദര്‍ശ് ജൈമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply