April 17, 2026

പത്ര ഏജന്റുമാർക്ക് ഉത്സവാനുകൂല്യങ്ങളും ആരോഗ്യ സുരക്ഷാ മെറ്റീരിയലുകളും ആവശ്യപ്പെട്ട് എസ്.ടി.യു.

0
IMG_20250719_160031
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: അവശതയനുഭവിക്കുന്ന പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും ഉത്സവാനുകൂല്യങ്ങൾ അനുവദിക്കണമെന്നും, ഏജന്റുമാർക്ക് ആരോഗ്യ സുരക്ഷാ മെറ്റീരിയലുകൾ ലഭ്യമാക്കണമെന്നും കമ്മീഷൻ വർദ്ധിപ്പിക്കണമെന്നും ന്യൂസ്‌പേപ്പർ ഏജന്റ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

 

എസ്.ടി.യു ജില്ലാ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അബു ഗൂഢലായ് കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

കെ. അലികുഞ്ഞ്, പി.വി. സമദ്, അലുവ മമ്മൂട്ടി, കെ. മുഹമ്മദ് സാലിം (പനമരം), വി. മൊയ്തീൻ, ആലി മന്നത്ത് എന്നിവർ പ്രസംഗിച്ചു.

 

പുതിയ ഭാരവാഹികളായി കെ.ടി. കുഞ്ഞബ്ദുള്ള (പ്രസിഡന്റ്), കെ. അലിക്കുഞ്ഞ് (ജനറൽ സെക്രട്ടറി), പി.വി. സമദ് (ട്രഷറർ), മന്നത്ത് ആലി, വി. മൊയ്തീൻ (വൈസ് പ്രസിഡന്റുമാർ), കെ. മുഹമ്മദ് സാലിം, അലുവ മമ്മൂട്ടി (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *