February 15, 2026

ഇസ്രായേലില്‍ മലയാളി യുവാവിന്റെ മരണം: കൊലപാതകമെന്ന് സൂചന: മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

0
site-psd-314
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ യുവാവും അദ്ദേഹം പരിചരിച്ചിരുന്ന വയോധികയും മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വയനാട് ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരന്‍ (38) എണ്‍പതുകാരിയായ വയോധികയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം പ്രചരിച്ച വിവരം. എന്നാല്‍, പുതിയ വിവരങ്ങളനുസരിച്ച്, വയോധിക കൊല്ലപ്പെട്ടത് തന്നെയെന്നും അത് വയോധികയുടെ മകന്‍ തന്നെയാണ് ചെയ്തതെന്നുമാണ് ജിനേഷിന്റെ ബന്ധുക്കള്‍ പറയുന്നത്.ജിനേഷിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന ജിനേഷ്, മെച്ചപ്പെട്ട വരുമാനം കണ്ടെത്താനാണ് ഇസ്രായേലിലേക്ക് പോയത്. കഴിഞ്ഞ മാസം നാലാം തീയതി ഉച്ചയോടെയായിരുന്നു സംഭവം.

ഏകദേശം ഒന്നര മാസം മുമ്പാണ് ജിനേഷ് ഇസ്രായേലിലെ ജറുസലേമിന് അടുത്തുള്ള മേവസേരേട്ട് സിയോണില്‍ പരിചരണ ജോലിക്ക് എത്തിയത്. ജോലിയില്‍ തുടരവെയാണ് വീട്ടുടമസ്ഥയായ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വയോധികയെ അവരുടെ മകന്‍ കൊലപ്പെടുത്തിയെന്ന പ്രചാരണം ജിനേഷിന്റെ ബന്ധുക്കളും നാട്ടുകാരും നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

ഇന്നലെയാണ് ഇസ്രായേലിലെ മലയാളി സമാജത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്. വയോധികയുടെ സ്വന്തം മകന്‍ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇയാള്‍ ജിനേഷിനെയും അപായപ്പെടുത്തുകയായിരുന്നുവെന്ന് സംശയമുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും മൃതദേഹത്തിനൊപ്പം എത്തും. എണ്‍പതുകാരി മരിച്ചുകിടന്നതിന്റെ സമീപത്തെ മുറിയില്‍ ജിനേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *