February 18, 2026

സമസ്ത നൂറാം വാര്‍ഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
site-psd-315
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂര്‍ കാട്ടിച്ചിറക്കലില്‍ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹസന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി വാളാട്, പി സുബൈര്‍ കണിയാമ്പറ്റ, അഷ്‌റഫ് ഫൈസി പനമരം, കെ.സി മുനീര്‍ വാളാട്, അലി ബ്രാന്‍ ഈസ്റ്റ് പാലമുക്ക്, വി.സി അഷ്‌റഫ്, ഇബ്രാഹിം ഹാജി അത്തിലന്‍, ജംഷീര്‍ ബാഖവി, സമദ് ദാരിമി, സിദ്ധീഖ് മാസ്റ്റര്‍, വള്ളി ഇബ്രാഹിം സംസാരിച്ചു.

”നൂറ്റാണ്ടിന്റെ സുവര്‍ണപാതയിലൂടെ മുന്നേറുന്ന സമസ്തയുടെ വര്‍ണ്ണാഭമായ ചരിത്രത്തില്‍ ഇസ്ലാമിക നന്മയും അറിവിന്റെ ദീപങ്ങളുമാണ് സംഘടനയുടെ അടിസ്ഥാനശക്തിയെന്നും യുഗാന്തരങ്ങളില്‍ കൈമാറ്റം ചെയ്ത് പോന്ന മതത്തിന്റെ നന്മയെ സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സമസ്ത നിര്‍വ്വഹിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഇസ്മായില്‍ ദാരിമി സ്വാഗതവും ജലീല്‍ ഫൈസി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *