സംസ്ഥാനത്ത് നാളെ പൊതു അവധി
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപ നങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്‌ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ജൂലൈ 22 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
ജൂലൈ 22 മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും.
പ്രസ്തുത കാലയളവിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണ്





Leave a Reply