കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുനെല്ലി: കഞ്ചാവുമായി യുവാവ് പിടിയില്‍. മാനന്തവാടി, എടവക, വേരോട്ട് വീട്ടില്‍, മുഹമ്മദ് വേരോട്ട്(46)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബാവലി പാലത്തിലൂടെ നടന്നുവരുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.കൈയ്യിലെ പൊതിയില്‍ നിന്ന് 158 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.തിരുനെല്ലി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.





Leave a Reply