June 18, 2026

വാഹന പരിശോധനയ്ക്കിടെ യുവാവ് വ്യൂ പോയന്റിന് സമീപം താഴേക്ക് ചാടി

0
site-psd-362
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി : ലക്കിടി ഗേറ്റിന് സമീപം വൈത്തിരി പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ എത്തിയ യുവാവ് ലക്കിടി ഗേറ്റിനും വ്യൂ പോയന്റിനും ഇടയില്‍ റോഡില്‍ നിന്നും താഴേക്ക് ചാടി. റോഡില്‍ നിന്നും അധികം ഉയരം ഇല്ലാത്ത വ്യൂ പോയിന്റിന്റെ ഭാഗത്തേക്കാണ് യുവാവ് ചാടി രക്ഷപ്പെട്ടത്. മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന. ഫയര്‍ഫോഴ്സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *