September 14, 2026

ചുരത്തില്‍ നിന്നും ചാടിയ യുവാവിന്റെ വാഹനത്തില്‍ എംഡിഎംഎ കണ്ടെടുത്തു

0
site-psd-365
By ന്യൂസ് വയനാട് ബ്യൂറോ

ചുരത്തില്‍ നിന്നും ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്നും
എംഡിഎംഎ കണ്ടെടുത്തു.16 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
പൊലീസിനെ കണ്ട് താമരശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ഷെഫീക്കിനായുള്ള തെരച്ചില്‍ തുടരുന്നു.ലക്കിടി ഗേറ്റിന് സമീപം വൈത്തിരി പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ എത്തിയ യുവാവ് ലക്കിടി ഗേറ്റിനും വ്യൂ പോയന്റിനും ഇടയില്‍ റോഡില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

റോഡില്‍ നിന്നും അധികം ഉയരം ഇല്ലാത്ത വ്യൂ പോയിന്റിന്റെ ഭാഗത്തേക്കാണ് യുവാവ് ചാടി രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *