May 5, 2026

കാണാതായ യുവാവിനെ അഞ്ച് വർഷങ്ങൾക്ക് ശേഷം കോട്ടയത്ത് നിന്ന് കണ്ടെത്തി

0
IMG_20250725_215507
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അഞ്ച് വർഷങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ കോട്ടയത്ത് നിന്ന് പോലീസ് കണ്ടെത്തി. മാനന്തവാടി കല്ലുമൊട്ടംകുന്ന് മുണ്ടനാക്കുളം സ്വദേശി ശ്രീനാഥിനെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തിയത്.

 

2020-ലാണ് ശ്രീനാഥിനെ കാണാതായത്. 2023-ൽ സഹോദരി ശ്രീലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും, കണ്ടെത്താനാകാത്തതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു.

 

കഴിഞ്ഞ മെയ് മാസത്തിൽ നാട്ടുകാരായ പി.എൻ. സുനീഷ്, സി.എസ്. രമേശ് എന്നിവർക്ക് ശ്രീനാഥിനെക്കുറിച്ചുള്ള ചില സൂചനകൾ ലഭിക്കുകയും, ഇവർ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്.

 

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സൈബർ ടീമും, മാനന്തവാടി എസ്.ഐ. എം.സി. പവനൻ, എസ്.സി.പി.ഒ.മാരായ മനീഷ്, മനു അഗസ്റ്റിൻ, റോബിൻ, ശെൽവൻ എന്നിവരടങ്ങുന്ന പോലീസ് സംഘവുമാണ് വലിയ പരിശ്രമങ്ങൾക്കൊടുവിൽ ശ്രീനാഥിനെ കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *