May 5, 2026

സ്വകാര്യ ലാബ് അധികൃതര്‍ ആദിവാസി യുവാവിനെ ആക്രമിച്ചു

0
site-psd-366
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ബയോപ്‌സി റിപ്പോര്‍ട്ട് വൈകിയതിനെ കുറിച്ച് ചോദ്യം ചെയ്തതിന് മരവയല്‍ ഉന്നതിയിലെ ബാബുവിന്റെ മകന്‍ ബബിനെ (22) ജാതിപ്പേര് വിളിച്ചും അസഭ്യം
പറഞ്ഞും അധിക്ഷേപിച്ചു.ബയോപ്‌സി റിപ്പോര്‍ട്ട് വൈകിയതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ വൈകും നിനക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ പറഞ്ഞ് കല്‍പ്പറ്റ കൈനാട്ടിയിലെ ‘ബയോലൈന്‍’ എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാര്‍ ബബിനെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞും ഹെല്‍മെറ്റ് വെച്ച് ലാബ് ജീവനക്കാരന്‍ റംഷാതും കൂട്ടുകാരനും ചേര്‍ന്ന് വളരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും പരിക്കുകള്‍ ഉണ്ട്.അവശനായ ബബിന്‍ ഇപ്പോള്‍ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈനാട്ടി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് പ്രൊമോട്ടര്‍ കൂടിയാണ് ആദിവാസി ഏറ്റവും പിന്നോക്ക വിഭാഗത്തിലുള്ള ഊരാളി സമുദായത്തില്‍പ്പെട്ട ബബിന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *