May 5, 2026

വയനാട് ചുരം സംരക്ഷണ സന്ദേശവുമായി കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ വാക്കത്തോൺ

0
IMG_20250727_212819
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരത്തിന്റെ സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മഴയുടെ കുളിരും കോടമഞ്ഞിന്റെ സൗന്ദര്യവും ആസ്വദിച്ച് അടിവാരം മുതൽ ലക്കിടി വ്യൂ പോയിന്റ് വരെയായിരുന്നു ഈ കാൽനടയാത്ര.

 

യുവതി യുവാക്കളുടെ കായിക വളർച്ചയോടൊപ്പം പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 35 ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു. മൂന്നു മണിക്കൂർ കൊണ്ടാണ് സംഘാംഗങ്ങൾ താമരശ്ശേരി ചുരം നടന്നു കയറിയത്.

 

ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ ഇത് വലിയ പ്രോത്സാഹനമാണെന്ന് വാക്കത്തോണിന് നേതൃത്വം നൽകിയ ജാസിർ തുർക്കി അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *