തരിയോട് പഞ്ചായത്തിൽ ഊരുത്സവം സംഘടിപ്പിച്ചു
ചെന്നലോട്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തരിയോട് പഞ്ചായത്തിലെ ഉന്നതികളിൽ ഗോത്ര തനിമയും സംസ്കാരവും വിളിച്ചോതുന്ന ഊരുത്സവം സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി വിനീഷ പദ്ധതി വിശദീകരണം നടത്തി. തനത് കലാപരിപാടികളുടെ അവതരണം, പഠന ക്ലാസുകൾ, ഉന്നതികളിലെ വികസന വിഷയങ്ങൾ സംബന്ധിച്ച ചർച്ച എന്നിവ ഊരുത്സവത്തിന്റെ ഭാഗമായി നടന്നു.
സോഷ്യൽ വർക്കർ വിജയലക്ഷ്മി, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ യുഎ ധന്യ, ഊരുമൂപ്പൻ രാമൻ മടത്തുവയൽ, ട്രൈബൽ പ്രമോട്ടർമാരായ ഓ കെ ധനിഷ, പുഷ്പ മടത്തുവയൽ തുടങ്ങിയവർ സംസാരിച്ചു. ട്രൈബൽ പ്രൊമോട്ടർ എം വി വിശ്വന്ത് സ്വാഗതവും ഉണ്ണി മടത്തുവയൽ നന്ദിയും രേഖപ്പെടുത്തി.





Leave a Reply