May 5, 2026

കാലാവസ്ഥ വ്യതിയാനത്തിൻ്റെ അപകട സാധ്യതകൾ തരണം ചെയ്യാൻ കർഷകർ തയ്യാറാകണം

0
IMG_20250729_163008
By ന്യൂസ് വയനാട് ബ്യൂറോ

നെടുമ്പാല: കിസാൻ സർവീസ് സൊസൈറ്റി യുടെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യ മൂപ്പൈനാട് പഞ്ചായത്തിലെ കൈരളി ഉന്നതിയിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ വ്യതിയാനത്തിൻ്റെ അപകട സാധ്യതകൾ തരണം ചെയ്യാൻ കർഷകർ തയ്യാറാകണമെന്നും കാർഷിക മേഖലയിലെ പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പി കൃഷി രീതിയെ കുറിച്ച് റിട്ടയേഡ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ എസ് സുബ്രഹ്മണ്യൻ വിഷയാവതരണം നടത്തി. കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സൽമാൻ എൻ, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കോർഡിനേറ്റർ ഷമീൽ പി.കെ, ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *