ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്ന ബി.ജെ.പി. നടപടി ഭരണഘടന വിരുദ്ധം.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന നയമാണ് നരേന്ദ്രമോദി സർക്കാർ പിന്തുടരുന്നത് എന്നും അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ട് കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടിരിക്കുന്നത് എന്നും വയനാട് ജില്ല മഹിളാ കോൺഗ്രസ് കമ്മറ്റി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് ഒ.വി.അപ്പച്ചൻ പറഞ്ഞു. മണിപ്പൂരിലെ വംശഹത്യയും ഗുജറാത്തിലെ ഗോദ്ര കലാപവും ആൾക്കൂട്ട അക്രമണവും കൊലപാതകങ്ങളും ബുൾഡോസർ രാജും നരേന്ദ്രമോദി സർക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള യഥാർത്ഥ നയമാണ് വ്യക്തമാക്കുന്നത്. വെറുപ്പും വിദ്വേഷവും വിതച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കി ജനങ്ങളെ ജാതിയുടെയും വർണ്ണത്തിന്‍റെയും പേരിൽ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ആണ് ബിജെപിയും ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളും ശ്രമിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർവ്വശക്തിയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഭരണഘടന സംരക്ഷിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കുമെന്നും ധർണ്ണയിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.
യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ വി അബ്രഹാം, അജിത.കെ, ഉഷാതമ്പി, മേഴ്സി സാബു, ഗിരിജ മോഹൻദാസ്, ബീന സജി, ബിന്ദു സജീവ്, ശാലിനി, ജെസ്സി ലെസ്ലി, തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply