കേരള എൻ.ജി.ഒ. യൂണിയൻ മാനന്തവാടിയിൽ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മാനന്തവാടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. യൂണിയൻ മാനന്തവാടിയിൽ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്ത മാർച്ചിന് ശേഷം നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സരിത യു.കെ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കെ.വി. ജഗദീഷ് സ്വാഗതവും രജിത്ത് കെ.എസ് നന്ദിയും പറഞ്ഞു.





Leave a Reply