June 18, 2026

കന്യാസ്ത്രീകളുടെ അറസ്റ്റ്: ആംആദ്മി പാര്‍ട്ടി മുഖം മൂടി പ്രതിഷേധം നടത്തി

0
site-psd-422
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:ഛത്തിസ്ഗഡില്‍ കന്യാസ്ത്രികളെ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ നടപടില്‍ പ്രതിഷേധിച്ച് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി പുല്‍പ്പള്ളി ടൗണില്‍ മുഖം മൂടി കെട്ടി പ്രതിക്ഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി.ബത്തേരി മണ്ഡലം സെക്രട്ടറി ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പൊതുയോഗത്തില്‍ ആം ആദ്മി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ ആദ്ധ്യക്ഷനായി.മനു മത്തായി, തോമസ് ഒറ്റക്കുന്നേല്‍, പി.റ്റി മനോജ്, ജെയിംസ് പി.എ,ജേക്കബ് കെ.പി,ആന്റണി പൂത്തോട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അകാരണമായ കുറ്റങ്ങള്‍ ആരോപിച്ച് ബജ്ര രഗ ദള്‍ പ്രവര്‍ത്തകരുടെ താത്പര്യം പ്രകാരം കന്യാസ്ത്രീകളെ അറസ്‌റ് ചെയ്ത നടപടി കീരാതവും അപലനീയവുമാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. കന്യാ സ്ത്രീകളുടെ അറസ്റ്റ് ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്ക് എതിരാണ്. കാര്യം കാണാന്‍ കേരളത്തില്‍ ക്രിസ്ത്യന്‍ പിന്തുണ തേടുന്ന ബി.ജെ.പി മറ്റുള്ള സ്ഥലങ്ങളില്‍ ബി.ജെ.പിയും, ബജ്രരഗ ദളും ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘി ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിക്കുന്നത് എന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. അതുകൊണ്ട് അടിയന്തരമായി കന്യാസ്ത്രീകളെ വിട്ടയയ്ക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.പ്രതിഷേധപ്രകടനത്തിന് അജി കാഞ്ഞിരക്കാട്ട്,ചാക്കോ എ.എം, മാത്യു തറയില്‍, ബിജു പാക്കം,ഷാജി വണ്ടന്നൂര്‍, ഉലഹന്നാന്‍ മേമാട്ട്, സിജു പൂത്തോട്ടയില്‍, സിനോജ് കാനാട്ട്, ഷിബി വണ്ടനൂര്‍, സിജു , ഷിനോജ് കണ്ണംപള്ളി , നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *