May 5, 2026

കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധ സദസ്സുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

0
site-psd-421
By ന്യൂസ് വയനാട് ബ്യൂറോ

 

ദ്വാരക: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷനായി.കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍ സ്വാഗതമാശംസിച്ചു.
കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.സി.സി. രൂപത വൈസ് പ്രസിഡന്റ് റെനിന്‍ കഴുതാടിയില്‍, സന്യസ്ത സമൂഹങ്ങളുടെ പ്രതിനിധിയായി സി. ജെസ്സി പോള്‍ എസ്.എച്ച് എന്നിവര്‍ സംസാരിച്ചു. കെ.സി.വൈ.എം രൂപത സെക്രട്ടറിയേറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധത്തിന് അഭിവാദ്യമര്‍പ്പിച്ചു.

കെ.സി.വൈ.എം, ചെറുപുഷ്പ മിഷന്‍ലീഗ്, എ.കെ.സി.സി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍, പ്രദേശവാസികളടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *