May 5, 2026

പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

0
site-psd-423
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മില്‍മയുടെ പാല്‍ സംഭരണ വില വര്‍ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിനെതിരെ കല്‍പ്പറ്റ മില്‍മ ചില്ലിങ് യൂണിറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.സമരം സ്റ്റേറ്റ് പ്രസിഡന്റ് ജനകന്‍ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു.ജില്ല പ്രസിഡന്റ് മത്തായി പുള്ളോര്‍ക്കൂടി അദ്ധ്യക്ഷനായി. സമരത്തിന് അഭിവാദ്യം നേര്‍ന്നുകൊണ്ട് സംസ്ഥാന ട്രെഷററര്‍ ലീല്ലി മാത്യു, വിവിധ കര്‍ഷക പ്രതിനിധികള്‍ അഭിവാദ്യം അര്‍പ്പിച്ചു.ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന മില്‍മക്കെതിരെ ശക്തമായ സമരം മുറകളുമായി മുന്നോട്ടുപോകാന്‍ ആണ് സംഘടന തീരുമാനം, 55 രൂപ ഉത്പാദന ചിലവ് ഉള്ള പാലിന് മില്‍മ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില 40.15 ആണ്.

പാല്‍ സംഭരണ വില 70 രൂപ ആക്കുക, കലഹരണപ്പെട്ട ചാര്‍ട് പരിഷ്‌കരിക്കുക, അളക്കുന്ന പാലിനാ നുപധികമായി സബ്സിടികള്‍ നേരിട്ട് ബാങ്ക് വഴി കര്‍ഷകന് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ പ്രകടനമായി മില്‍മ പ്ലാന്റിന് മുന്നില്‍ ധര്‍ണ സമരം നടത്തി.ജില്ല സെക്രട്ടറി അന്നമ്മ കെ സി സ്വാഗതം പറഞ്ഞു, ജോയിന്‍ സെക്രട്ടറി വിനീത് നന്ദി പറഞ്ഞു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *