May 5, 2026

മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചു

0
site-psd-435
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി 2024 ലോക്സഭ പട്ടികയിലുള്ള മുഴുവന്‍ വോട്ടര്‍മാരെയും പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍ സ്വാഗതം പറഞ്ഞു.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റര്‍,കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുള്‍ അസീസ്,നസീര്‍ തിരുനെല്ലി,തുടങ്ങിയവര്‍ സംസാരിച്ചു.പ്രസിദ്ധീകരണത്തിന് മുന്‍പേ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു എങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു വോട്ടര്‍ പട്ടികയിലെ പ്രശ്‌നം പരിഹരിച്ച് പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

2020 പഞ്ചായത്ത് തെരെഞെടുപ്പിന് ശേഷം നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകള്‍ നടക്കുകയും പട്ടികകള്‍ പുതുക്കുകയും ചെയ്തതാണ്.എന്നാല്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പുകള്‍ക്കു 2020 ലെ പട്ടിക അടിസ്ഥാനമാക്കിയത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് മാത്രമല്ല ഇപ്പോള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരച്ച വോട്ടര്‍ പട്ടികയില്‍ അബദ്ധങളുടെ ഘോഷയാത്രയാണ് യാതൊരു ഗൃഹപാഠവുമ്മില്ലാതെ കമ്മട്ടത്തില്‍ തട്ടി കൂട്ടി പ്രസിദ്ധീകരിച്ച പട്ടികയില്‍ പഞ്ചായത്തുകള്‍ക്ക് പുറത്തുള്ളവരു പോലും ഉള്‍പ്പെടുകയും കാലങ്ങളായി വോട്ടു ചെയ്യുന്ന ജീവിച്ചിരിക്കുന്നവരെ വെട്ടികളയുകയും വാര്‍ഡും ഭാഗവും എല്ലാം തെറ്റിച്ചുമാണ് ഇറക്കിയിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *