ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ വ്യാപാരികളെ പുനരധിവസിപ്പിക്കണം: ബേക്കേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: 2024 ജൂലൈ 30-ന് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട വ്യാപാരികളെ കേരള സർക്കാർ ടൗൺഷിപ്പിൽ കച്ചവടം ചെയ്യാനുള്ള സാഹചര്യം ഒരുക്കി പുനരധിവസിപ്പിക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അബ്ദുൽ അസീസ് റോയൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റിയാസ് ഫെയ്മസ് സ്വാഗതം ആശംസിച്ചു.
യോഗത്തിൽ മറ്റ് ജില്ലാ-മണ്ഡലം നേതാക്കളായ മുസ്തഫ ബേക്ക് പോയിന്റ്, അസീം ആര്യ, മനോജ് കേക്ക് ഗാലറി, നാസർ അലങ്കാർ, ഷംസു മലബാർ, ദിനേശ് അലങ്കാർ കൽപ്പറ്റ, അൻവർ മലബാർ, സലാം പികെകെ, ലത്തീഫ് വിന്നേഴ്സ്, അക്ബർ, സുകു ഓവൻ ഫ്രഷ്, നദീർ ഫ്രഞ്ച് ബേക്കറി, ലത്തീഫ് ബത്തേരി, ദീപു ഡാനി ബേക്കറി, അബുബക്കർ ഫെയ്മസ് ബേക്കറി, ബഷീർ മിന ബേക്കറി, അഷറഫ് ജൂബിലി എന്നിവർ സംസാരിച്ചു. ട്രഷറർ വിനോദ് ജലജ നന്ദി രേഖപ്പെടുത്തി.





Leave a Reply