July 30, 2026

സിദ്ധാര്‍ത്ഥന്റെ മരണം :  സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവച്ചു

0
IMG-20250801-WA0284
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വെറ്റിനറി സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത സമാന കേസുകളിലെ നടപടികള്‍ നിര്‍ത്തിവച്ചു.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികളാണ് ജുഡീഷ്യല്‍ അംഗം അംഗം കെ. ബൈജുനാഥ് നിര്‍ത്തിവച്ചത്.

 

സന്ദീപ് വചസ്പതി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ സിദ്ധാര്‍ത്ഥന്റെ ഉറ്റബന്ധുക്കള്‍ക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന്റെ പകര്‍പ്പ് ദേശീയ കമ്മീഷന്‍ സംസ്ഥാന കമ്മീഷന് കൈമാറി. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *