കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം: എടവക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കല്ലോടി: ഛത്തീസ്ഗഡ് സർക്കാർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലോടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മനുഷ്യത്വരഹിതവും നീതിക്ക് നിരക്കാത്തതുമാണ് ഈ നടപടിയെന്ന് പൊതുയോഗം കുറ്റപ്പെടുത്തി.
കല്ലോടി ടൗണിൽ നടന്ന പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു.
കുന്നത്ത് മത്തച്ചൻ, ഗിരിജ സുധാകരൻ, ഡാരിസ് കല്ലോടി, മുതുവോടൻ ഇബ്രാഹിം, അബ്ദുൾ സലാം പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.
പൊതുയോഗത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് ജോർജ് പടകൂട്ടിൽ, അനിത രവി, അച്ചപ്പൻ പെരുഞ്ചോല, സൽജു സജി, ലീല ഗോവിന്ദൻ, കണ്ണൻ പി.എസ്., ജോൺ വാളേരി, ജോസ് മച്ചുകുഴി എന്നിവർ നേതൃത്വം നൽകി.





Leave a Reply