April 16, 2026

സൈബര്‍ ഹൈജീന്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

0
site-psd-35
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അമൃത വിദ്യാലയം, മാനന്തവാടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സൈബര്‍ ഹൈജീന്‍ എന്ന വിഷയത്തില്‍ ഉപഭോക്തൃ അവബോധ പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പാള്‍ സ്വാമിനി പൂജിതാമൃത ചൈതന്യ പരിപാടി ഉദ്ഘാടനം ചെയ്തു. സത്യഭാമ ടീച്ചര്‍ അധ്യക്ഷനായി.സിഎജി മെമ്പറായ അഡ്വ. പി.എ സുരേന്ദ്രന്‍ ക്ലാസെടുത്തു.ക്ലാസില്‍ ഫിഷിംഗ് തട്ടിപ്പുകള്‍, ഹാക്കിങ്, സൈബര്‍ ക്രൈം സോഷ്യല്‍ മീഡിയ ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

അധ്യാപകനായ ക്യാപ്റ്റന്‍ ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. Vi, Airtel, Jio, BSNL എന്നിവ ഉള്‍പ്പെടെ പ്രധാന ടെലികോം സേവനദായക സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും നിയമസൈബര്‍ സുരക്ഷാ വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു.കുട്ടികളുടെ സംശയനിവാരണത്തോടെ പരിപാടി അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *