April 16, 2026

യുവാവിനെ നടു റോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി: സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ

0
20260416_103802
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സഹോദരങ്ങൾ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. വിഴിഞ്ഞം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  അച്ചു, അനന്തു എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

 

വിഴിഞ്ഞത്തെ ബാറിലിരുന്ന് സുമനും സഹോദരങ്ങളായ അച്ചു, അനന്തു എന്നിവർ മദ്യപിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടു. ഈ തർക്കം പരിഹരിക്കാനായി സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ബാറിനുള്ളിൽ വെച്ച് സുമനെ ഇവർ ക്രൂരമായി മർദ്ദിച്ചു. അവിടെ നിന്നും രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ പിന്തുടർന്നെത്തിയ സഹോദരങ്ങൾ നടുറോഡിലിട്ടും മർദ്ദനം തുടർന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *