April 15, 2026

പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
template for wayanad news (12)
By ന്യൂസ് വയനാട് ബ്യൂറോ

കൊയിലാണ്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകൻ അദ്വൈത്(16)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.

വിഷു ആഘോഷത്തിന്റെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ അദ്വൈതിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊരയങ്ങാട് ക്ഷേത്രത്തിനോട് ചേർന്ന മൈതാനത്താണ് അപടകം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.

അമ്മ: ബിൻസി
സഹോദരൻ: അർജുൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *