April 16, 2026

കെ.എസ്.ടി.എ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
site-psd-41
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരളാ സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സി. ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെ. റഫീഖ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ് . ടി. എ. സംസ്ഥാന എക്‌സി : അംഗം സി.ടി. ശ്രീജ സംഘടനയുടെ ആവശ്യങ്ങള്‍ ഉനയിച്ചു സംസാരിച്ചു.ധര്‍ണ്ണാ സമരത്തിന്ജില്ലാ സെക്രട്ടറി ടി. രാജന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പി. എഫ്. ആര്‍. ഡി. എ നിയമം പിന്‍വലിക്കുക. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക . ശമ്പള പരീക്ഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക ഡി.എ കുടിശ്ശിക അനുവദിക്കുക. എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുക കേരള സര്‍ക്കാറിന്റെ ജന പക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *