കെ.എസ്.ടി.എ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ:കേരളാ സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സി. ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെ. റഫീഖ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ് . ടി. എ. സംസ്ഥാന എക്‌സി : അംഗം സി.ടി. ശ്രീജ സംഘടനയുടെ ആവശ്യങ്ങള്‍ ഉനയിച്ചു സംസാരിച്ചു.ധര്‍ണ്ണാ സമരത്തിന്ജില്ലാ സെക്രട്ടറി ടി. രാജന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പി. എഫ്. ആര്‍. ഡി. എ നിയമം പിന്‍വലിക്കുക. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക . ശമ്പള പരീക്ഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക ഡി.എ കുടിശ്ശിക അനുവദിക്കുക. എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുക കേരള സര്‍ക്കാറിന്റെ ജന പക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.





Leave a Reply