April 16, 2026

ഖിസ്സപ്പാട്ട് സംഘം 30ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വെങ്ങപ്പള്ളിയില്‍

0
site-psd-40
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള ഖിസ്സപ്പാട്ട് സംഘം 30ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഈമാസം നാലിന് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയില്‍ നടക്കുമെന്ന് ജല്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബുസിനാന്‍ ദാരിമി പന്തിപ്പൊയില്‍, ടി.ടി.എ സാലിം ദാരിമി വലിയപാറ, അന്‍വര്‍ സ്വാദിഖ് അശ്റഫി, പി.ടി.എം കുട്ടി പൊഴുതന എന്നിവര്‍ പങ്കെടുത്തു.30ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും.

 

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് കേരള ഖിസ്സപ്പാട്ട് സംഘം. 30ാം വാര്‍ഷിക സമ്മേളനം 2026 ഡിസംബറിലാണ് നടക്കുന്നത്്. ഇതിന്റെ പ്രഖ്യാപന സമ്മേളനമാണ് ഈ മാസം നാലിന് വൈകിട്ട് ഏഴിന് വെങ്ങപ്പള്ളിയില്‍ നടക്കുക. സമ്മേളന കാലയളവില്‍ പൂര്‍ത്തീകരിക്കുന്ന 30 ഇന കര്‍മ്മ പദ്ധതിയുടെ വിശദീകരണവും പ്രഖ്യാപന സമ്മേളനത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 100ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് സമസ്തയുടെ നൂറുവര്‍ഷത്തെ ചരിത്രം കോര്‍ത്തിണക്കി ഖിസ്സപ്പാട്ടായി പുറത്തിറക്കുന്ന പദ്ധതിയാണ് കര്‍മ്മ പദ്ധതിയിലെ പ്രധാനപ്പെട്ടത്.
കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ അന്‍സ്വരി തൂത അധ്യക്ഷനാവും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ സമ്മേളന പ്രഖ്യാപനം നടത്തും. 30ാം വാര്‍ഷിക ഫണ്ടുദ്ഘാടനം പനന്തറ മുഹമ്മദ് ഹാജി നിര്‍വഹിക്കും. നാലകത്ത് റസാഖ് ഫൈസി കൊടക്കാട് വിഷയാവതരണം നടത്തും. എ.കെ.കെ മരക്കാര്‍ മൗലവി പൊന്നാനി, സിദ്ദീഖ് ഹിഷാമി മണലടി എന്നിവര്‍ വിഷയാവതരണം നടത്തും. കാഥികന്‍മാരായ കെ.എന്‍.എസ് മൗലവി തിരുവമ്പാടി, അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര, വി.എസ് മാസ്റ്റര്‍ വയനാട്, അഹ്‌മദ് കുട്ടി മൗലവി മാവണ്ടിയൂര്‍ എന്നിവര്‍ ബദര്‍, യൂസുഫ് ഖിസ്സ, അത്ഭുത കപ്പല്‍, മലപ്പുറം പട എന്നീ ചരിത്രങ്ങള്‍ പാടിപറയും. പിന്നണി ഗായകരായ സത്താര്‍ താഴേക്കാട്, ടി.ടി.എ സാലിം ദാരിമി വലിയപാറ, ശിഹാബ് അരീക്കോട്, പി.ടി.എം കുട്ടി പൊഴുതന, നൂര്‍ഷ കമ്പളക്കാട്, സക്കീര്‍ മേപ്പാടി, സലീം ചാലിയം, നവാസ് കല്‍പ്പറ്റ, അന്‍വര്‍ അശ്റഫി ഓടത്തോട് തുടങ്ങിയവര്‍ ഗാനങ്ങളും ആലപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *