July 31, 2026

ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടും;പാസ്റ്റര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ഭീഷണി:സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്

0
site-psd-57
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിച്ച പാസ്റ്റര്‍ക്ക് നേരെ വയനാട്ടില്‍ ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ഏപ്രില്‍ മാസം ബത്തേരി ടൗണിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഇനി അടിയില്ല, ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടും എന്ന് ആക്രോശിച്ച് സംഘം പാസ്റ്ററെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്.പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘംചേര്‍ന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍.

പ്രാര്‍ത്ഥനയുടെയും വെക്കേഷന്‍ ക്ലാസിന്റെയും ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് നോട്ടീസ് നല്‍കുന്നതിനിടെയാണ് പാസ്റ്റര്‍ക്കെതിരെ ആക്രമണ ശ്രമവും ഭീഷണിയുമുണ്ടായത്.മതപരിവര്‍ത്തനം നടത്താനാണ് പാസ്റ്റര്‍ എത്തിയതെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചത്.പുറത്തുവന്ന ദൃശ്യങ്ങളില്‍, ഒരു സംഘം ആളുകള്‍ പാസ്റ്ററെ തടഞ്ഞുനിര്‍ത്തി വിരല്‍ചൂണ്ടി ഭീഷണിപ്പെടുത്തുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. സംഭവം പഴയതാണെങ്കിലും, ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്നതിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നോ എന്നതിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *