August 12, 2026

ആശവര്‍ക്കര്‍ ഷീജ അനുസ്മരണവും കുടുംബ സഹായനിധി കൈമാറലും നടത്തി

0
site-psd-56
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക പഞ്ചായത്തിലെ ആശാ വര്‍ക്കറായിരുന്ന മുത്താരമൂല കെ.വി.ഷീജ അനുസ്മരണവും കുടുംബ സഹായ നിധി കൈമാറലും നടത്തി. മന്ത്രി ഒ.ആര്‍ കേളു തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ തോട്ടത്തില്‍ വിനോദ്, പി.പ്രസന്നന്‍, കെ.എം. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.

നാട്ടുകാര്‍ രൂപീകരിച്ച കമ്മിറ്റി സ്വരൂപിച്ച തുക ഷീജയുടെ മക്കളായ കുമാരി നികന്യ, നിവേദ്യ എന്നിവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ കൈമാറി. ജീവിതം പ്രതിസന്ധിയിലായ ഷീജയുടെ കുടുംബത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ നാട്ടുകാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

ഷീജയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. മേയ് 6 ന് ചുള്ളിയോട് നടന്ന സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ ഷിജ കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ ഒന്നിനാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഷീജയുടെ ഭര്‍ത്താവ് രാമകൃഷ്ണന് ഇനിയും തുടര്‍ ചികിത്സ ആവശ്യമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *