October 7, 2026

വേനൽ മധുരം തണ്ണിമത്തൻ കൃഷിക്ക് ജില്ലയിൽ തുടക്കം

0
WhatsApp Image 2026-10-07 at 6.05.40 PM
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ : കുടുംബശ്രീ ജില്ലാ മിഷൻ അമ്പലവയൽ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വേനൽ മധുരം തണ്ണിമത്തൻ കൃഷി ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കെ ബാബു നിർവഹിച്ചു. വേനൽക്കാലത്ത് ഗുണനിലവാരവും വിഷരഹിതവുമായ തണ്ണിമത്തൻ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേനൽ മധുരം കൃഷി ആരംഭിച്ചത്.

ഹരിത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിലെ നാല് അംഗങ്ങൾ ചേർന്ന് രണ്ടര ഏക്കർ സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. സിഡിഎസ് ചെയർപേഴ്‌സൺ ഷേർളി ജോയ് അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർപേഴ്‌സൺ ജമീല ഉണ്ണീൻ, അമ്പലവയൽ കൃഷി ഓഫീസർ അജിത് കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, അഗ്രി സി ആർ പി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *