April 16, 2026

സാനു മാസ്റ്റർക്ക് ആദരാഞ്ജലികൾ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ അനുശോചിച്ചു

0
IMG_20250803_202442
By ന്യൂസ് വയനാട് ബ്യൂറോ

പ്രമുഖ എഴുത്തുകാരൻ, നിരൂപകൻ, അക്കാദമിക ജീവ ചരിത്രകാരൻ, പത്രപ്രവർത്തകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എം.കെ.സാനു മാസ്റ്ററുടെ വിയോഗത്തിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.

ഇന്റർനാഷണൽ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരാംഗമായിരുന്നു മനുഷ്യാവകാശ പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന സാനു മാസ്റ്റർ.

വിവിധ സാഹിത്യ ശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു മാസ്റ്റർ. ജില്ലാ സെ
ക്രട്ടറി കെ സി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി.പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ .ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *