മഴക്കാല പ്രകൃതി പഠന ക്യാമ്പും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
മാനന്തവാടി: ജനമൈത്രി എക്സൈസ് സ്‌ക്വാഡ് മാനന്തവാടിയും, കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയും, തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി ചേര്‍ന്ന് ബി.എഡ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി മഴക്കാല പ്രകൃതി പഠന ക്യാമ്പും, ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബി.എഡ് സെന്ററിലെ അധ്യാപകന്‍ ഗണേഷ് സ്വാഗതം ആശംസിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സജീവന്‍ തരിപ്പ നിര്‍വഹിച്ചു. തിരുനെല്ലി ഫോറസ്റ്റ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ജയേഷ് പരിപാടിക്ക് ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
ജനമൈത്രി എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ( ഗ്രേഡ്) ഉണ്ണികൃഷ്ണന്‍ കെ.എ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസെടുത്തു.





Leave a Reply