August 11, 2026

ഗ്ലോബല്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

0
site-psd-78
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി 2025-2028 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡണ്ട് മജീദ് മണിയോടന്‍, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ.ഹാരിസ് , ഗ്ലോബല്‍ കെ.എം.സി.സി ഭാരവാഹികളായ അലി മക്കിയാട്, കെ.സി സുലൈമാന്‍, നാസര്‍ വാകേരി, റാഷിദ് കേളോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.കേരളത്തിന് പുറത്ത് പ്രവാസജീവിതം നയിക്കുന്ന വയനാട്ടിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്മാരെ ഒരു കുടക്കീഴില്‍ അണിനിരത്തി കെ.എം.സി.സി യുടെ ജീവകാരുണ്യ പദ്ധതികള്‍ വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിക്കുവാനും.

മെമ്പര്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സുരക്ഷ സ്‌കീം ഉള്‍പ്പെടെ നടപ്പിലാക്കി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡും, റംസാന്‍ റിലീഫ് ക്യാമ്പയിനിന്റെ ഭാഗമായി രോഗികളായ മെമ്പര്‍മാര്‍ക്കുള്ള സാമ്പത്തിക സഹായം, കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതി അടക്കം നടപ്പിലാക്കുന്ന ഗ്ലോബല്‍ സംവിധാനം മാതൃകാപരമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *