ബാലസഭ കുട്ടികള്‍ക്ക് മഡ്ഫുഡ്ബോള്‍ നടത്തി
വെങ്ങപ്പള്ളി: കുടുംബശ്രീ സി.ഡി.എസ്സില്‍ ബാലസഭയുടെ നേതൃത്വത്തില്‍ മഴയുത്സവത്തിന്റെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് വേണ്ടി മഡ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ പിഎം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ നിഷ രാമ ചന്ദ്രന്‍ അദ്ധ്യക്ഷനായി.ടൂര്‍ണമെന്റില്‍ ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. അക്ഷയ കൂവപള്ളി ബാലസഭ ടീം ഒന്നാംസ്ഥാനവും മഴത്തുള്ളിതെക്കുംതറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച താരമായി മനേഷിനെയും ഗോള്‍കീപ്പറായി ശങ്കര്‍ദേവിനെയും ചടങ്ങില്‍ ആദരിച്ചു.
ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷന്‍ തോമസ്, വാര്‍ഡ് മെമ്പര്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു. ബബിത, സുലോചന, ലളിത, ഗിരിജ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





Leave a Reply