August 11, 2026

മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0
site-psd-84
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. സംസ്ഥാന തലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, മികച്ച വാണിജ്യ ക്ഷീര കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷന്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കും. മികച്ച പൗള്‍ട്രി കര്‍ഷകന്‍, മികച്ച കര്‍ഷക/സംരംഭക, മികച്ച യുവകര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കും.

കൂടാതെ ജില്ലാ തലത്തില്‍ മികച്ച ക്ഷീര കര്‍ഷകന് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും, മികച്ച സമ്മിശ്ര കര്‍ഷകന് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും.അപേക്ഷാ ഫോമുകള്‍ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. വിശദവിവരങ്ങള്‍ക്ക്: www.ahd.kerala.gov.in.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *