August 11, 2026

വയല്‍ നികത്തലില്‍ നടപടിയെടുത്ത ഓഫീസര്‍ക്ക് സ്ഥലം മാറ്റം: ഓഫീസറെ മണ്ണ് മാഫിയ ഭീഷണിപെടുത്തുന്ന ഫോണ്‍ സംഭാഷക്ഷണം പുറത്ത്

0
site-psd-89
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :മാനന്തവാടിയില്‍ മണല്‍ നികത്തലില്‍ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടര്‍നാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസര്‍ക്ക് വയല്‍ നികത്തല്‍ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയല്‍ നികത്തല്‍ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിലേജ് ഓഫീസര്‍ മാനന്തവാടി തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയെങ്കിലും തഹസില്‍ദാര്‍ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് അറിവ്. രാഷ്ട്രീയ- വയല്‍ നികത്തല്‍ മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറാത്തത് എന്ന് പറയുന്നു.

‘ഞങ്ങളുടെ കൂടെ ആരാണെന്ന് കൂടി നിനക്ക് അറിയാതെയാവണ്ട, അടുത്തത് താങ്കളെ കാസര്‍ഗോഡേക്ക് സ്ഥലമാറ്റും, ഒരുങ്ങിയിരുന്നോ, നേരിട്ട് തന്നെ വന്ന് കാണുമെന്നും’ മാണ് വയല്‍ നികത്തല്‍ സംഘ തലവന്റെ ഫോണിലൂടെയുള്ള ഭീഷണി.മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ അനധികൃതമായി വയല്‍ നികത്തുകയായിരുന്ന ജെ സി ബി അടക്കമുള്ള വാഹനങ്ങള്‍ കണ്ടു കെട്ടുകയും നടപടി എടുക്കുകയും ചെയ്ത മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് എസ് രാജേഷ് കുമാറിന് എതിരെയാണ് മണല്‍ നികത്തല്‍ മാഫിയയുടെ ഭീഷണി.

കഴിഞ്ഞ ഒന്‍പത് മാസം മുന്‍പാണ് രാജേഷ് കുമാര്‍ മാനന്തവാടി വില്ലേജ് ഓഫീസറായി ചുമത്ത ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്തത് മുതല്‍ മാനന്തവാടി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഒട്ടേറെ അനധികൃത പ്രവര്‍ത്തനങ്ങളില്‍ നടപടി എടുത്തിരുന്നു. മാനന്തവാടി വില്ലേജ് ഓഫിസിലെ ചിലര്‍ തന്നെ ഇത്തരം മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു നല്‍കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പുതിയ വില്ലേജ് ഓഫീസര്‍ വന്നതോടെ ഇത്തരം ഇടപാടുകള്‍ നടക്കാതെയായി. മാനന്തവാടി വില്ലേജ് ഓഫീസിലെ പല ഇടപാടുകളും ചില ജീവനക്കാര്‍ തന്നെ വയല്‍ നികത്തല്‍ മാഫിയാ സംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായും സംസാരമുണ്ട്.

വില്ലേജ് ഓഫീസറെ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും, വില്ലേജ് ഓഫീസര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയെങ്കിലും ഈ പരാതി വതഹസില്‍ദാര്‍ പൊലീസിന് കൈമാറാത്തതില്‍ പരക്കെ പ്രതിഷേധം ഉയരുന്നുന്നുണ്ട്.
എന്തായാലും ഈ സംഭവത്തോടെ അനധികൃത വയല്‍ നികത്തല്‍ മാഫിയയും- രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് വെളിച്ചത്ത് വരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *