മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു
ബത്തേരി : വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെതലയം പൂവിഞ്ചി ഊരില്‍ മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു. ഡോ അരുണ്‍ ബേബി മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചും, മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന സിദ്ധ ആരോഗ്യ പാചകങ്ങളായ എള്ള് ഉരുണ്ട, പൂണ്ടുപ്പാല്‍, വെന്തയ കഞ്ഞി, ഉഴുന്ത് കളി, സോമ്പ് കഞ്ഞി, മുരിങ്ങ കീര സൂപ്പ്,പപ്പാളി കായ്ക്കൂട്ട്,സുറാമീന്‍ പുട്ട് എന്നിവയെക്കുറിച്ചും ക്ലാസ്സുകളെടുത്തു.സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഉഷാകുമാരി ടീച്ചര്‍ സ്വാഗതം അര്‍പ്പിച്ചു.ട്രൈബല്‍ പ്രൊമോട്ടര്‍ ശ്രീരാമന്‍ നന്ദി അര്‍പ്പിച്ചു. ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ്, അംഗനവാടി പ്രവര്‍ത്തക ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു





Leave a Reply